പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവല്‍, ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതല്‍ റൂം നല്‍കില്ലെന്നാണ് തീരുമാനം.
ഭാര്യാ ഭർത്താക്കൻമാർക്കേ പുതിയ നയമനുസരിച്ച് ഹോട്ടലുകളില്‍ ചെക്ക് ഇൻ ചെയ്യാൻ കഴിയുകയുള്ളു.
പുതിയ നയം അനുസരിച്ച് ഓണ്‍ലൈൻ റിസർവേഷൻ ഉള്ളവർ ഉള്‍പ്പെടെ എല്ലാ ദമ്ബതികളും ചെക്ക് ഇൻ ചെയ്യുമ്ബോള്‍ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകളും നല്‍കേണ്ടി വരും.
ഉത്തർപ്രദേശിലെ മീററ്റില്‍ ആദ്യം കമ്ബനിയുടെ പുതിയ ചെക്ക് ഇൻ നയം നിലവില്‍ വരും. കമ്ബനിയുമായി സഹകരിക്കുന്ന നഗരത്തിലെ ഹോട്ടലുകള്‍ക്ക് ഓയോ ഇതിനോടകം നിർദ്ദേശം നല്‍കിക്കഴിഞ്ഞു.
സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് കമ്ബനിയുടെ വിശദീകരണം. വൈകാതെ പുതിയ നയം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.