നിലമ്ബൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് പി വി അന്‍വര്‍ എംഎല്‍എ.
ജാമ്യം ലഭിച്ചുവെന്നും കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങളെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരില്‍ കാണാമെന്നും അന്‍വര്‍ കുറിപ്പില്‍ പറഞ്ഞു. കേസില്‍ അല്‍പസമയം മുന്‍പായിരുന്നു അന്‍വറിന് ജാമ്യം ലഭിച്ചത്. നിലമ്ബൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.