ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 ഇന്ന്

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 ഇന്ന് പൂനെയില്‍ നടക്കും. ടൂര്‍ണമെന്റില്‍ 2-1 ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. രാത്രി 7 മുതലാണ് മത്സരം.

ആദ്യ രണ്ടു കളികളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രാജ്‌കോട്ടില്‍ മൂന്നാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സ്‌പെഷലിസ്റ്റ് പേസ് ബൗളറായി മുഹമ്മദ് ഷമി മാത്രമാണ് ഉണ്ടായിരുന്നത്.

പേസ് ബൗളറുടെ കുറവ് പരിഹരിക്കാനായി വാഷിങ്ടണ്‍ സുന്ദറിന് പകരം പേസ് ബൗളറെയോ പേസ് ഓള്‍റൗണ്ടറെയോ ഉള്‍പ്പെടുത്തിയേക്കും. മൂന്നുകളികളിലും തിളങ്ങാതിരുന്ന സഞ്ജു സാംസണിനും മത്സരം നിര്‍ണായകമാണ്. സഞ്ജുവിനെ അന്തിമ ഇലവനില്‍ നിന്നും മാറ്റുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

Previous Post Next Post