ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 200 വിമാനങ്ങള്‍ വൈകി, ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് 200 വിമാനങ്ങള്‍ വൈകി. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ദേശീയ തലസ്ഥാനത്ത് 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.

തലസ്ഥാന പ്രദേശത്ത് പലയിടത്തും മൂടല്‍ മഞ്ഞു മൂലം ദൃശ്യപരത പൂജ്യമാണ്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും കനത്തമൂടല്‍മഞ്ഞ് കാരണം കുറഞ്ഞത് 26 ട്രെയിനുകള്‍ വൈകി. ഡല്‍ഹി വിമാനത്താവളത്തില്‍ 198 വിമാനങ്ങള്‍ വൈകി.

ഫ്‌ളൈറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും ഡല്‍ഹി-എന്‍സിആര്‍ മേഖല, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

Previous Post Next Post