ഫെബ്രുവരിയില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. ശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 26 ബുധനാഴ്ചയും കേരളത്തിലെ ബാങ്കുകള്‍ക്ക് അവധിയാണ്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഫെബ്രുവരി മാസത്തില്‍ മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഫെബ്രുവരി 2: ഞായറാഴ്ച

ഫെബ്രുവരി 3: തിങ്കളാഴ്ച- സരസ്വതി പൂജ- ത്രിപുരയില്‍ അവധി

ഫെബ്രുവരി 8: രണ്ടാം ശനിയാഴ്ച

ഫെബ്രുവരി 9: ഞായറാഴ്ച

ഫെബ്രുവരി 11: ചൊവ്വാഴ്ച- തൈപ്പൂയ്യം- തമിഴ്‌നാട്ടില്‍ അവധി

ഫെബ്രുവരി 12: ബുധനാഴ്ച- ശ്രീ രവിദാസ് ജയന്തി- ഹിമാചല്‍ പ്രദേശില്‍ അവധി

ഫെബ്രുവരി 15: ശനിയാഴ്ച- Loi-Nagai-Ni- മണിപ്പൂരില്‍ അവധി

ഫെബ്രുവരി 16- ഞായറാഴ്ച

ഫെബ്രുവരി 19- ബുധനാഴ്ച- ശിവജി മഹാരാജ് ജയന്തി- മഹാരാഷ്ട്രയില്‍ അവധി

ഫെബ്രുവരി 20- വ്യാഴാഴ്ച- സംസ്ഥാന ദിനം- മിസോറാമിലും അരുണാചല്‍ പ്രദേശിലും അവധി

ഫെബ്രുവരി 22- നാലാം ശനിയാഴ്ച

ഫെബ്രുവരി 23- ഞായറാഴ്ച

ഫെബ്രുവരി 26- ബുധനാഴ്ച- ശിവരാത്രി- കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അവധി

ഫെബ്രുവരി 28- വെള്ളിയാഴ്ച- Losar- സിക്കിമില്‍ അവധി

Previous Post Next Post