മുഖത്ത് മുറിവേറ്റ പാട്, വസ്ത്രം കീറിയ നിലയില്‍; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ സ്ത്രീ വീടിന് സമീപം മരിച്ച നിലയില്‍



തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് സ്ത്രീയെ വീടിന് സമീപം പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍ക്കോണം മണികണ്ഠ ഭവനില്‍ തങ്കമണി (65)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്ന നി​ഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഭിന്നശേഷിക്കാരിയാണ് മരിച്ച തങ്കമണി. രാവിലെ വീടിന് സമീപത്ത് പറമ്പില്‍ പൂ പറിക്കാനായി പോയിരുന്നു. എന്നാല്‍ മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സഹോദരന്റെ പുരയിടത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

തങ്കമണി ധരിച്ചിരുന്ന വസ്ത്രം കീറിയിട്ടുണ്ട്. ഉടുത്തിരുന്ന മുണ്ട് കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Previous Post Next Post