നാടും നഗരവും പുതുവത്സരത്തെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ മറുപുറങ്ങളില്‍ പുതുവര്‍ഷം എത്തിയെങ്കിലും ആടിയും പാടിയും ഉല്ലസിച്ച് പുതുവര്‍ഷത്തിനായി ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് മലയാളികളും.
കൊച്ചി പുതുവത്സരാഘോഷത്തിന്റെ ലഹരിയില്‍ അമര്‍ന്നു കഴിഞ്ഞു. വൻ ജനാവലിയാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. രാവിലെ മുതല്‍ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ചെറു സംഘങ്ങളായാണ് യുവതീ യുവാക്കള്‍. ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വെളി മൈതാനിയില്‍ കൂറ്റൻ പാപ്പാഞ്ഞിയും ഒരുങ്ങി കഴിഞ്ഞു.
പുതുവത്സരത്തെ വരവേല്‍ക്കാൻ കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും കൊച്ചിയിലേക്ക് ഒഴുകിയെത്തി യുവത- യുവാക്കള്‍.പുതുവത്സര ലഹരിയില്‍ അമര്‍ന്ന കൊച്ചിയുടെ തീരത്തെ ആവേശക്കാഴ്ചകളിലേക്ക്..
കോട്ടയത്തും വിവിധ സ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ ഉണ്ട്.
മലയാള ശബ്ദത്തിന്റെ എല്ലാ വായനക്കാർക്കും ചീഫ് എഡിറ്റർ അനൂപ് കെ. എം ആശംസകൾ നേർന്നു.