ഡല്‍ഹിയിലെ രണ്ട് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ മടക്കി അയച്ചു


ഡല്‍ഹിയില്‍ 2 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ആർകെ പുരത്തുള്ള ഡല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂള്‍ എന്നിവയ്ക്കാണ് ബോംബ് ഭീഷണി വന്നത്.

ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാർഥികളെ സ്കൂള്‍ അധികൃതർ തിരികെ വീട്ടിലേക്ക് അയച്ചു.

തിങ്കളാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. തുടർന്ന് പൊലീസില്‍ വിവരം അറിയിച്ചു. രണ്ട് സ്കൂളുകളിലും പരിശോധന നടത്തിയെങ്കിലും സംശയിക്കുന്ന രീതിയില്‍ ഒന്നും കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറയുന്നത്.


രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകള്‍ക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ടുമാസത്തിനു ശേഷമാണ് വീണ്ടും സമാന സംഭവമുണ്ടാകുന്നത്. ഡല്‍ഹിയിലെ 2 സ്കൂളുകള്‍ക്കു നേരെയും ഹൈദരാബാദിലെ ഒരു സ്കൂളിന് നേരെയുമാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു

Previous Post Next Post