കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജം, പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റിന് മൂല്യമില്ല; മുന്നറിയിപ്പുമായി കേന്ദ്രം.


കേരളത്തില്‍ 2 വ്യാജ സർവകലാശാലകളുണ്ടെന്ന് കേന്ദ്ര സർക്കാർ. നേരത്തെ കേരളത്തില്‍നിന്ന് ഒരു സർവകലാശാല മാത്രമായിരുന്നു വ്യാജ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.

എന്നാല്‍ പുതുക്കിയ ലിസ്റ്റ് പ്രകാരം 2 സർവ്വകലാശാലകളുണ്ടെന്നാണ് റിപ്പോർട്ട്. ഇൻ്റർ നാഷ്ണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM), വ്യാജ സർവകലാശാലയുടെ പട്ടികയിലാണ്. രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്. ഏറ്റവും കൂടുതല്‍ വ്യാജ സർവകലാശാലകള്‍ ദില്ലിയിലാണ്. ദില്ലിയില്‍ 8 സർവ്വകലാശാലകള്‍ വ്യാജ പട്ടികയിലാണ്.

 ഇത്തരം സർവകലാശാലകള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. വിദ്യാർത്ഥികള്‍ വഞ്ചിക്കപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വ്യാജ സർവകലാശാലകള്‍ നല്‍കിയ ബിരുദത്തിനും അംഗീകാരമില്ല. ഏതൊക്കെ സർവകലാശാലകളാണ് ഇത്തരത്തില്‍ വ്യാജമെന്ന് യുജിസി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ സൈറ്റില്‍ ലഭ്യമാകും. ഈ സർവകലാശാലകളില്‍ നിന്ന് പാസായവരുടെ ബിരുദം ഇനി അംഗീകരിക്കുന്നതല്ല.

Previous Post Next Post