ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമല :ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ കർണാടക രാം നഗർ സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. വീഴ്ചയില്‍ ഇദ്ദേഹത്തിന് പരുക്കേറ്റു. പിന്നീട് പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് കുമാരസാമിയെ മാറ്റി. ഇയാളുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.

തമിഴ്നാട് സ്വദേശി കുമാറി(40)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ കൈയ്ക്കും കാലിനും പൊട്ടല്‍ ഏറ്റതായി ശബരിമല എഡിഎം അരുണ്‍ എസ് നായർ അറിയിച്ചു.

തീർത്ഥാടകൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് സംശയമുണ്ട്. തലയ്ക്കും നട്ടെല്ലിനും പരിക്ക് ഉണ്ടോ എന്ന് വിദഗ്ധ പരിശോധന നടത്തുമെന്നും എഡിഎം അറിയിച്ചു. തിരിച്ചറിയല്‍ രേഖ വെച്ചാണ് ഇയാളുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചത്. പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നുവെന്നും വിവരമുണ്ട്. കുമാർ രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസും അറിയിച്ചിട്ടുണ്ട്.

Previous Post Next Post