കുമാരനല്ലൂർ: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം ഇന്ന് കൊടിയേറും. 13നു പുലർച്ചെ 2:30 മുതലാണ് പ്രസിദ്ധമായ തൃക്കാർത്തിക ദർശനം. 14ന് ആറാട്ടോടെ ഉത്സവം സമാപിക്കും. തന്ത്രി കടിയക്കോൽ ഇല്ലം കെഎൻ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഇന്ന് വൈകുന്നേരം 4ന് ആണ് കൊടിയേറ്റ്. കലാപരിപാടികളുടെ ഉദ്ഘാടനം വിനീത നെടുങ്ങാടി നാളെ നിർവഹിക്കും.
13 ന് തൃക്കാർത്തിക ദിവസം ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിന് ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തിൽ പാണ്ടിമേളം. മഹാപ്രസാദമൂട്ട് രാവിലെ 10ന് ദേവീവിലാസം എൽപി സ്കൂളിൽ ആരംഭിക്കും. 5:30 ന് ദേശവിളക്ക് എഴുന്നള്ളിപ്പ്. 8 മുതൽ 10 വരെയാണ് കഥകളി അരങ്ങുകൾ.