ഉമാ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി, വീണത് ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ.



കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിർമിച്ച സ്റ്റേജില്‍ നിന്ന് പതിനെട്ടടി താഴ്ച്ചയിലേക്ക് വീണ് പരിക്കേറ്റ ഉമ തോമസ് എം.എല്‍.എ.യെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

നൃത്തപരിപാടി കാണാൻ വന്ന ഉമ തോമസിനെ വീണയുടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരുനിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ നിന്നാണ് ഉമ തോമസ് താഴേക്ക് വീണത്.

 കലൂർ നെഹ്രു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നർത്തകർ അണിനിരക്കുന്ന നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമ തോമസ് എം.എല്‍.എ. ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തപരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ ഇരിക്കാനായുമ്ബോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു. ബാരിക്കേഡിന്റെ സ്ഥാനത്ത് റിബ്ബണ്‍ കെട്ടിവച്ചായിരുന്നു നിർമാണെന്നും ആരോപണമുണ്ട്.

Previous Post Next Post