ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ഡയറ്റില്‍ നിയന്ത്രണം പ്രധാനമാണ്. എന്നാല്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ശരീഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ഡയറ്റ് തകിടം മറിക്കും. പുറത്തു പോകുമ്പോള്‍ ഈ നാല് ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കും.
1. സ്റ്റാര്‍ട്ടേഴ്‌സ്
റെസ്റ്റോറന്‍റുകളില്‍ പോകുമ്പോള്‍ ലഭിക്കുന്ന രുചികരമായ സ്റ്റാര്‍ട്ടേഴ്‌സ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന കലോറി ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ബ്രെഡ്, ചിപ്‌സ്, പാപ്പഡ് തുടങ്ങിയവയില്‍ കലോറി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
2. ബട്ടര്‍ ചിക്കന്‍
ബട്ടര്‍ ചിക്കന്‍, ദാല്‍ മഖനി തുടങ്ങിയ ക്രീമിയായ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ ഇത്തരം ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. കട്ടികുറഞ്ഞ ഗ്രേവി അടങ്ങിയ വിഭവങ്ങള്‍ തെരഞ്ഞെടുക്കാം.
3. വറുത്ത ഭക്ഷണങ്ങള്‍
പുറത്തു പോകുമ്പോള്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ മിക്കയാളുകള്‍ക്കും ഏറെ താല്‍പര്യമുണ്ടാകും. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിനെ തകിടം മറിക്കും. പകരം ഗ്രില്ലു ചെയ്ത ഭക്ഷണം തെരഞ്ഞെടുക്കാം.
4. ഡെസേര്‍ട്‌സ്
രുചികരമായ ഡെസേര്‍ട്സ് മധുര പ്രിയരുടെ ഇഷ്ട വിഭവമാണ്. ഡെസേര്‍ട്സിനോടുള്ള പ്രിയം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാകും. പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.