'30,000 ഡോളര്‍ തന്നില്ലെങ്കില്‍...'; ഡല്‍ഹിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി, വ്യാപക തിരച്ചില്‍



ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് ഒരേസമയം ഡല്‍ഹിയിലെ 40ഓളം സ്‌കൂളുകള്‍ക്ക്. അക്രമി 30,000 ഡോളര്‍ ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡിപിഎസ് ആര്‍കെ പുരം ഉള്‍പ്പെടെയുള്ള നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. ജിഡി ഗോയങ്ക, ബ്രിട്ടീഷ് സ്്കൂള്‍, ദ മദേഴ്സ് ഇന്റര്‍നാഷണല്‍, മോഡേണ്‍ സ്‌കൂള്‍, ഡല്‍ഹി പൊലീസ് പബ്ലിക് സ്‌കൂള്‍, സല്‍വാന്‍ പബ്ലിക് സ്‌കൂള്‍ തുടങ്ങി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ച മിക്ക സ്‌കൂളുകളും ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു.

ഡിപിഎസ് ആര്‍കെ പുരം, ജിഡി ഗോയങ്ക പശ്ചിമ വിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബോംബ് ഭീഷണിയെക്കുറിച്ച് ആദ്യ വിവരം ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോംബ് ഡിറ്റക്ഷന്‍ ടീമുകളും ഫയര്‍ഫോഴ്സും ലോക്കല്‍ പൊലീസും ഡോഗ് സ്‌ക്വാഡും ഉടന്‍ സ്ഥലത്തെത്തി സ്‌കൂളുകളില്‍ തിരച്ചില്‍ നടത്തി. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

scottielanza@gmail.com എന്ന വിലാസത്തില്‍ നിന്നാണ് സന്ദശം ലഭിച്ചത്. 'ഞാന്‍ കെട്ടിടത്തിനുള്ളില്‍ ഒന്നിലധികം ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബോംബുകള്‍ ചെറുതാണ്. ഇത് കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തില്ല. പക്ഷേ ബോംബുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. എനിക്ക് 30,000 ഡോളര്‍ ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും കഷ്ടപ്പെടാനും കൈകാലുകള്‍ നഷ്ടപ്പെടാനും ഇടയായേക്കാം. =E2=80=9CKNR=E2=80=9D എന്ന ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നില്‍,'- ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. മെയ് മാസത്തില്‍ സമാനമായ നിലയില്‍ 200ലധികം സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Previous Post Next Post