ഏറ്റുമാനൂർ, വൈക്കം സ്വദേശികളായ രണ്ട് യുവാക്കളെ കാപ്പാ ചുമത്തി നാടുകടത്തി

 നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ഏറ്റുമാനൂർ പള്ളിമല ഭാഗത്ത് കല്ലുവെട്ടുകുഴിയിൽ വീട്ടിൽ ജസ്റ്റിൻ കെ.സണ്ണി (32), വൈക്കം വെച്ചൂർ കളരിക്കൽത്തറ വീട്ടിൽ മനു കെ.ബി (21) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിൻ.കെ.സണ്ണിയെ ഒരു വർഷത്തേക്കും, മനുവിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. ജസ്റ്റിന് ഏറ്റുമാനൂർ സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഭവനഭേദനം, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകളും, മനുവിന് വൈക്കം, മുഹമ്മ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.
Previous Post Next Post