സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി ഒന്നേമുക്കാല്‍ കിലോ സ്വർണം കവർന്നതായി പരാതി. കൊടുവള്ളിയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്ബലം കാവില്‍ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം കവർന്നത്.
രാത്രി 10.30 ന് മുത്തമ്ബലത്തു വച്ചാണ് സംഭവമുണ്ടായത്. ആഭരണ നിർമാണശാലയില്‍ നിന്ന് തന്റെ സ്കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു ബൈജു. തുടർന്ന് പിന്തുടർന്നെത്തിയ കാറിലെത്തിയ സംഘം ബൈജുവിന്റെ സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തി. കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വെള്ള സ്വിഫ്റ്റ് കാറില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് ബൈജു പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.