ബോളിവുഡ് താരങ്ങൾക്കുള്ള ഫാൻ ബേസിൽ നിന്ന് വ്യത്യസ്തമാണ് തെന്നിന്ത്യൻ താരങ്ങൾക്കുള്ളത്. ഇതിൽതന്നെ ഇൻസ്റ്റഗ്രാമിലടക്കം ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള തെന്നിന്ത്യൻ താരം അല്ലു അർജുനുള്ള ആരാധകവൃന്ദം വേറെതന്നെയാണ്. താനുമായി ബന്ധപ്പെട്ട് 2017-മുതൽ പ്രചരിക്കുന്ന ഒരു ദൃശ്യത്തിൽ എന്താണ് സംഭവിച്ചത് എന്നതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ.
ഗോവയിലെ ഒരു പ്രാദേശിക മദ്യ ഷോപ്പിൽ നിന്ന് അല്ലു അർജുൻ മദ്യം വാങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇത് അല്ലു അർജുൻ തന്നെയാണെന്നും അല്ലെന്നുമുള്ള വാദങ്ങളായിരുന്നു നടന്നിരുന്നത്. എന്നാൽ താൻ തന്നെയാണ് വീഡിയോയിൽ ഉളളതെന്നും മദ്യം വാങ്ങുതെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
പുറത്തിറങ്ങാനിരിക്കുന്ന പുഷ്പ 2- മായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെയാണ് ഏഴ് വർഷംമുൻപ് നടന്ന സംഭവത്തിൽ താരം പ്രതികരിച്ചത്. തന്റെ സുഹൃത്തിനായാണ് മദ്യം വാങ്ങിയതെന്നാണ് താരത്തിന്റെ വിശദീകരണം.
മദ്യഷോപ്പിനടുത്തുളള സിസിടിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രചരിച്ചിരുന്നത്.