പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സിനിമാ സീരിയൽ താരം കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്തു.
മലപ്പുറം വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസറിനെയാണ് അറസ്റ്റ് ചെയ്ത്.
പീഡന വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയും തുടർന്ന് വണ്ടൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നിരവധി സിനിമകളിലും സീരിയലുകളിലും ഇയാൾ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
