മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. സംസ്‌കാരം ഷൊർണൂരിലെ വീട്ടില്‍ വച്ച് നടക്കും. 1983ല്‍ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ഈ പുഴയും കടന്ന്, ചെങ്കോല്‍,ഉത്തമൻ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മേഘനാഥൻ അഭിനയിച്ചു.