മലപ്പുറം :മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു.കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
പഠനമുറിയില്‍ വെച്ച് പഠിക്കുകയായിരുന്ന സഹപാഠിയെ പതിനാറുകാരന് പിന്നിലൂടെ എത്തി കുത്തുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ വയറിനും മുതുകിനും കുത്തേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം കുത്തിയ വിദ്യാര്‍ഥി ഓടി രക്ഷപ്പെടുകയായിരുന്നു.കുത്തേറ്റ വിദ്യാര്‍ഥിയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സംഭവത്തില്‍ മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു