മൊബൈലില്‍ വീഡിയോ ഗെയിം കളിച്ച്‌ റെയില്‍വെ ട്രാക്കിലൂടെ നടന്ന സുഹൃത്തുക്കള്‍ ട്രെയിൻ ഇടിച്ച്‌ മരിച്ചു.


സേലം ആത്തൂരിലാണ് ദാരുണ സംഭവം നടന്നത്. യതാപൂർ ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർത്ഥികളായ ദിനേശ്, ആർ.അരവിന്ദ് എന്നിവരാണ് മരിച്ചത്. ഇരുവരും സേലം പുത്തിരഗൗണ്ടപാളയം സ്വദേശികളാണ്. ഹെഡ് സെറ്റ് ഉപയോഗിച്ചതിനാല്‍ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല.

ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. സേനം - വൃധചലം പാസഞ്ചർ ട്രെയിൻ ഇടിച്ചാണ് മരണം. ദിനേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അരവിന്ദിനെ തൊട്ടടുത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേലം പൊലീസ് കേസെടുത്തിട്ടുണ്ട്.


Previous Post Next Post