കഴുത്തിൽ വടം കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു,സംഭവത്തില്‍ ആറുപേർ കസ്റ്റഡിയിൽ.

കഴുത്തിൽ വടം കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു
ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. 
അമ്പലപ്പുഴ തകഴി സ്വദേശി സെയ്ദാണ് (32) മരിച്ചത്.

മുത്തൂർ-കുറ്റപ്പുഴ റോഡിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. 

മുത്തൂർ ഗവ.സ്കൂൾ വളപ്പിൽ നിന്നിരുന്ന മരത്തിൻ്റെ കൊമ്പ് മുറിച്ചു നീക്കുന്നതിനായി റോഡിന് കുറുകെ വലിച്ചു കെട്ടിയിരുന്ന വടം കഴുത്തിൽ കുടുങ്ങിയായിരുന്നു അപകടം. 

ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആറുപേർ കസ്റ്റഡിയിൽ.

കോണ്‍ട്രാക്ടർ,കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചിരുന്നില്ലെന്ന് സി ഐ പറഞ്ഞു. 

മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സി ഐ പറഞ്ഞു.
Previous Post Next Post