പുല്ലുമേട് കാനന പാത വഴി സന്നിധാനത്തേക്ക് വരുന്നതിനിടെ വനത്തില്‍ കുരുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി.
32 അംഗ സംഘത്തിലെ മൂന്ന് പേർക്കാണ് പേശി വലിവ് കാരണം നടക്കാൻ സാധിക്കാതെ വരികയായിരുന്നു. സന്നിധാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകര്‍ കുടുങ്ങിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട മൂന്ന് പേരെയും സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.