വിറ്റിരുന്നത് ജിമ്മന്‍മാര്‍ക്കും കായിക താരങ്ങള്‍ക്കും. അതിരമ്ബുഴയില്‍ ഏറ്റുമാനൂരില്‍ പോലീസ് നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ വന്‍ മരുന്നു ശേഖരം പിടികൂടി.
അതിരമ്ബുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ രാമങ്കരി മഠത്തില്‍ പറമ്ബില്‍ സന്തോഷ് (32) നെയാണ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ എ.എസ് അന്‍സിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ലഹരി മരുന്ന് പിടികൂടുന്നത്. ഏറ്റുമാനൂര്‍ പോലീസ് കഴിഞ്ഞദിവസം നഗരത്തില്‍ പരിശോധന നടത്തുന്നതിനിടെ സന്തോഷില്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സന്തോഷിന്റെ വാഹനം പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നും ലഹരിക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാപകമായി കണ്ടെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് സന്തോഷിന്റെ വാഹനം പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നും ലഹരിക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാപകമായി കണ്ടെടുത്തത്.
ഇതേ തുടര്‍ന്നു ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ വിവരമറിയിച്ചു. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ താരാ എസ്.പിള്ള, ജമീല ഹെലന്‍ ജേക്കബ്, ബബിത കെ.വാഴയില്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ ലഹരി മരുന്നാണ് പ്രതി കടത്തിക്കൊണ്ടുവന്നതെന്ന് കണ്ടെത്തിയത്.