ആലുവയില്‍ ജിം ട്രെയിനര്‍ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റു മരിച്ച നിലയില്‍; അന്വേഷണം



കൊച്ചി: ആലുവയില്‍ യുവാവിനെ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണുര്‍ സ്വദേശിയും ജിം ട്രെയിനുമാറായ സാബിത്ത് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ഒപ്പം താമസിക്കുന്നവരാണ് യുവാവിനെ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജിമ്മിലെ തന്നെ മറ്റൊരു സുഹൃത്തുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായാതായി ഒപ്പം താമസിച്ചവര്‍ പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ബൈക്കില്‍ ഒരാള്‍ വീട്ടിലെത്തിയതായി നാട്ടുകാരും പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നു.

Previous Post Next Post