വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍



തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇയാള്‍ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് താമസിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി വീഡിയോ കോളില്‍ ഏർപ്പെടുകയും ഇവർ നഗ്നത പ്രദർശിപ്പിച്ചപ്പോള്‍ ഇയാള്‍ ഫോണില്‍ റെക്കോഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയുമായിരുന്നു.


തന്റെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തോളമായി കുളത്തൂപ്പുഴയില്‍ താമസിച്ച്‌ പ്രദേശത്ത് വെല്‍ഡിംഗ് ജോലികള്‍ ചെയ്തു വരികയാണ് രഞ്ജിത്. അടുത്തിടെയാണ് സമൂഹ മാധ്യമത്തിലൂടെ വീട്ടമ്മയുമായി രഞ്ജിത്ത് അടുപ്പം സ്ഥാപിച്ചത്. തുടർന്ന് വീഡിയോ കോള്‍ വഴി പ്രതി യുവതിയുടെ നഗ്നവീഡിയോ കൈക്കലാക്കി. ഇത് പിന്നീട് സുഹൃത്തുകള്‍ക്ക് അയച്ചു കൊടുത്തു.

കൂടാതെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. യുവാവിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റിലേക്ക് കടന്നത്. വീട്ടമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Previous Post Next Post