കൊച്ചി ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ഇരുമ്ബനത്ത് ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്ബനം പാലത്തിനു സമീപമാണ് അപകടം.
ഇന്നു പുലർച്ചെ നാല് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുമ്ബനം ഭാഗത്തു നിന്നു കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. സിമന്റ് കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കാർ ഓവർടേക്ക് ചെയ്യുമ്ബോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം.
Previous Post Next Post