ദില്ലിയിലെ സ്കൂളില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി.
വിമാന സർവീസുകള്‍ക്ക് പിന്നാലെ സ്കൂളുകള്‍ക്കും വ്യാജ ബോംബ് ഭീഷണി. ദില്ലിയിലെ രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്കൂളുകള്‍ക്കാണ് ഇന്നലെ രാത്രി ഇമെയിലിലൂടെ വ്യാജ ഭീഷണി സന്ദേശം എത്തിയത്. ക്ലാസ്മുറികളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്കൂളുകള്‍ തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് വ്യക്തമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാവിലെയാണ് രോഹിണിയിലെ സിആർപിഎഫ് സ്കൂളില്‍ ബോംബ് സ്ഫോടനമുണ്ടായത്. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകള്‍ക്കും ഭീഷണി സന്ദേശം എത്തിയത്.