കോട്ടയം : കാരുണ്യ സേവന സന്നദ്ധ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകനായ ജീൻ ഹെൻട്രി ഡ്യുനന്റ് സ്മാരക അനുസ്മരണവും സംസ്ഥാനതല ക്വിസ് മത്സരവും, അഖില കേരള പ്രസംഗ മത്സരവും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 30 രാവിലെ 10 മണിക്ക് കോട്ടയം റെഡ് ക്രോസ്സ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
കേരള റെഡ് ക്രോസ്സ് സ്റ്റേറ്റ് ചെയർമാൻ അഡ്വ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനം ബഹു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉത്ഘാടനം നിർഹിക്കും. സമാപന സമ്മേളനം കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.എ.ഷാഹുൽ ഹമീദ് കജട നിർവഹിക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാനം കോട്ടയം ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.സുബിൻ പോളും നിർവഹിക്കും. ചടങ്ങിൽ റെഡ് ക്രോസ്സ്സംസ്ഥാന വൈസ് ചെയർമാൻ ശ്രീ.ജോബി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.എസ്.അജയകുമാർ, ആർ ശിവൻപിളള, കെ.എസ്.സുമേഷ്, വി.എ.മോഹൻദാസ്, സാബു.കെ.കുര്യൻ തുടങ്ങിയ റെഡ് ക്രോസ്സ് ഭാരവാഹികൾ ആശംസകൾ അർപ്പിക്കും. സംസാരിക്കും .
