തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയ് (42) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെ ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് കാറിലെത്തിയ മൂന്നംഗ സംഘം ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ജോയിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. 

ആക്രമണത്തില്‍ ജോയിയുടെ കാലുകള്‍ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. വെട്ടേറ്റ ജോയ് അരമണിക്കൂറിലധികം റോഡില്‍ കിടന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടു ദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാനായില്ല.
Previous Post Next Post