വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുന്നൂറിലധികം മരണം ഉണ്ടായ അത്യധികം വേദനാജനകമായ സഭവത്തിൻ്റെ നടുക്കത്തിലാണ് കേരളം ഒന്നാകെ. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കോട്ടയം ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ്.
ലോജിക് സ്കൂളിലെ വിദ്യാർത്ഥികൾ മുൻകൈയെടുത്ത് സ്വരൂപിച്ച അവശ്യസാധനങ്ങൾ റെഡ്ക്രോസ് സൊസൈറ്റിയുടെ സഹകരണത്തോടെ വയനാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് അധികൃതർ.