കൊല്ലത്തെ പള്ളിമുക്കില്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ തല്ലി അവശയാക്കി, അന്വഷണം.


കൊല്ലത്തെ പള്ളിമുക്കില്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ തല്ലി അവശയാക്കി. കാറിലെത്തിയ അഞ്ചംഗ അംഗമാണ് കുതിരയെ മര്‍ദിച്ചത്.

കുതിരയുടെ ദേഹമാസകലം അടിയേറ്റ് നീരുവെച്ചിട്ടുണ്ട്. കാലിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. വടക്കേവിള സ്വദേശി എം ഷാനവാസിന്‍റെ നാല് വയസുകാരിയായ ദിയ എന്ന കുതിരയാണ് അതിക്രൂര ആക്രമണത്തിന് ഇരയായത്.

അയത്തില്‍ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്ബില്‍ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കെട്ടിയിരുന്നതെന്ന് ഷാനവാസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടയാണ് സംഭവം. സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്.

 പരിക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. സിസിടിവി ദൃശ്യത്തില്‍ നിന്നും ആരാണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയതായും ഷാനവാസ് പറഞ്ഞു.

Previous Post Next Post