മദ്യ ലഹരിയിലെ ഡ്രൈവിംഗ്, യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു; വീഡിയോ കാണാം



 മദ്യ ലഹരിയിലെ ഡ്രൈവിംഗ്, യുവാവ് ഓടിച്ച കാർ  ലോറിയുമായി കൂട്ടിയിടിച്ചു.


അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.


എം സി റോഡിൽ കോട്ടയം പള്ളത്ത് കരിമ്പിൻകാല ജംഗ്ഷന് സമീപമാണ് ഇന്നലെ രാത്രിയിൽ എട്ട് മണിയോടെ അപകടമുണ്ടായത്.


സംഭവത്തിൽ മദ്യപിച്ച് കാർ ഓടിച്ച കോട്ടയം ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജയിംസിനെതിരെ കേസെടുത്തു.


അമിത വേഗതയിൽ ദിശ തെറ്റി, എതിരെ വന്ന ലോറിയിൽ കാർ ഇടിക്കുകയായിരുന്നു.


അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.

Previous Post Next Post