യൂറോ കപ്പിൽ സ്പെയിനും കോപ്പ അമേരിക്കയിൽ അർജന്റീനയും ഫൈനലിൽ


 

മ്യൂണിക്ക്: യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. യൂറോ ചരിത്രത്തിന്റെ ടീമിന്റെ അഞ്ചാം ഫൈനലും.

മത്സരത്തില്‍ ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ എന്നിവരാണ് സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് സപെയിന്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതര്‍ലന്‍ഡ്സ് - ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച രാത്രി ബെര്‍ലിനില്‍ നടക്കുന്ന ഫൈനലില്‍ സ്പെയിന്‍ നേരിടും.

കോപ്പ അമേരിക്കയില്‍  സെമിഫൈനില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി അല്‍വാരസും മെസിയും ഗോളുകള്‍ നേടി. കൊളംബിയ- യുറുഗ്വേ സെമി വിജയികളാണ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുക.

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന വീണ്ടും കോപ്പ അമേരിക്കയില്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. 23-ാം മിനിറ്റിലാണ് അല്‍വാരസ് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 51-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. ഈ കോപ്പ അമേരിക്കയിലെ മെസിയുടെ ആദ്യ ഗോളാണിത്.

Previous Post Next Post