ചരിത്രം കുറിച്ച് തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി ധനമന്ത്രി നിര്‍മല സീതാരാമന്. മുന്‍ പ്രധാനമന്ത്രി മൊറാജി ദേശായിയുടെ റെക്കോര്‍ഡ് ആണ് നിര്‍മല സീതാരാമന് മറികടക്കാന്‍ പോകുന്നത്. തുടര്‍ച്ചയായി ആറുതവണയാണ് മൊറാർജി ദേശായി ബജറ്റ് അവതരിപ്പിച്ചത്.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിരവധി നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റുകള്‍ക്ക് സമാനമായ അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്കുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്കുന്ന സൂചന. ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് രാജ്യം.
രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റിന് അംഗീകാരം നേടി. 11 മണിക്കാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. പതിവ് പോലെ ടാബ് ലെറ്റ് ഉപയോഗിച്ചാണ് നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുക.
