ഇലക്ട്രിക് കമ്പി പൊട്ടി വീണു; കര കവിഞ്ഞൊഴുകുന്ന തോട്ടിലേക്ക് എടുത്തുചാടി ലൈന്‍മാന്‍

മലപ്പുറം: സംസ്ഥാനത്ത് കനത്തമഴയ്‌ക്കൊപ്പമുള്ള കാറ്റില്‍ ഇലക്ട്രിക് കമ്പി പൊട്ടി വീഴുകയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും ചെയ്ത നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരണം സംഭവിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ഇപ്പോള്‍ പൊട്ടി വീണ ഇലക്ട്രിക് കമ്പി ശരിയാക്കി വൈദ്യുതി പുനഃസഥാപിക്കാന്‍ കര കവിഞ്ഞൊഴുകുന്ന തോട്ടിലെ കനത്ത ഒഴുക്ക് വകവെയ്ക്കാതെ ജോലിയില്‍ ഏര്‍പ്പെട്ട കെഎസ്ഇബി ജീവനക്കാരന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മലപ്പുറം പോരൂര്‍ താളിയംകുണ്ടിലാണ് സംഭവം.

വാണിയമ്പലം സെക്ഷനിലെ ലൈന്‍മാന്‍ സജീഷ് ആണ് ഈ സാഹസിക പ്രവൃത്തി നടത്തിയത്. 'ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ ഓഫീസുകളിലും ഇതുപോലെയുള്ള സജീഷുമാര്‍ ഉണ്ട്. കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനായി അശ്രാന്തം പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.'- കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

മലപ്പുറം പോരൂര്‍ താളിയംകുണ്ട് കാക്കത്തോടിന് കുറുകെ ഇലക്ട്രിക് കമ്പി പൊട്ടിയത് കര കവിഞ്ഞൊഴുകുന്ന തോട്ടിലെ കനത്ത ഒഴുക്കിനെ വക വയ്ക്കാതെ ശരിയാക്കി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തില്‍ KSEB ജീവനക്കാരന്‍.

വാണിയമ്പലം സെക്ഷനിലെ ലൈന്‍മാന്‍ ശ്രീ. സജീഷ് ആണ് ഈ സാഹസിക പ്രവൃത്തി നടത്തിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ ഓഫീസുകളിലും ഇതുപോലെയുള്ള സജീഷുമാര്‍ ഉണ്ട്.

കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനായി അശ്രാന്തം പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.

Previous Post Next Post