ഇന്ന് കർക്കടകം ഒന്ന്. ഭക്തിയുടെയും, തീർത്ഥാടനത്തിന്റെയും പുണ്യമാസത്തില്‍, തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോർക്കും.
തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികള്‍ക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. കർക്കടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം. കേള്‍വിയില്‍ സുകൃതമേകാൻ രാമകഥകള്‍ പെയ്യുന്ന കർക്കടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്.
വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കടക മാസം. ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും.
രാമായണശീലുകള്‍ക്കൊപ്പമാണ് ഒരു കര്‍ക്കടകം കൂടിയെത്തുന്നത്. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികള്‍ നിറഞ്ഞ പ്രഭാതങ്ങളാണിനി. ഹൈന്ദവഗൃഹങ്ങളില്‍ ദിവസവും രാമായണം പാരായണം ചെയ്യും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്ബോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം.