കണ്ണീർ കടലായി ചൂരൽമല; വയനാട്ടിലെ കാഴ്ച ഭീകരം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ സഹായം തേടി കേരളം.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈന്യത്തിന്റെ സഹായം തേടിയത്. സുലൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ എത്തുമെന്നാണ് വിവരം. 

പുഴ കുത്തിയൊലിച്ച്‌ വരുന്നതിനാല്‍ അപകടം കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയര്‍ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും. 
രണ്ട് കമ്ബനി എന്‍ഡിആര്‍എഫ് ടീം കൂടെ രക്ഷാപ്രവര്‍ത്തിനായി എത്തും. രക്ഷാപ്രവര്‍ത്തന, ഏകോകിപ്പിക്കാന്‍ മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കും. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ഫയര്‍ഫോഴ്‌സ് സംഘത്തെ പൂര്‍ണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉരുള്‍പ്പൊട്ടലില്‍ മുണ്ടകൈ, ചുരല്‍മല, അട്ടമല ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് വിവരം. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്.
Previous Post Next Post