ദുരന്തഭൂമിയായി വയനാട് ; മരണം 50 കടന്നു



വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ  മരണസംഖ്യ ഉയരുന്നു. ഇതുവരെ 54 പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി സൈന്യവും രംഗത്ത്. 225 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ചാണ് സൈന്യമെത്തിയത്. മദ്രാസില്‍ നിന്നുള്ള സെക്കന്‍ഡ് ഇന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ 122 പേരടങ്ങുന്ന സംഘവും കോഴിക്കോടും കണ്ണൂരില്‍ നിന്നുമുള്ള സൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നിലവിലുള്ള രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനാണ് സൈന്യമെത്തുന്നത്.

നിലവില്‍ 250 അംഗ എന്‍ഡിആര്‍എഫ് സംഘം ചൂരല്‍ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവര്‍ത്തനമാണ് നയിക്കുന്നത്. ചൂരല്‍മലയില്‍ സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരല്‍പ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താല്‍ക്കാലിക പാലം നിര്‍മിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം വ്യോമമാര്‍ഗം മാത്രം സാധ്യമാകുന്ന സാഹചര്യമാണ്. രക്ഷാദൗത്യം പ്രതിസന്ധിയിലാണ്. സൈന്യം എത്തിയാല്‍ ഇവിടെ താല്‍ക്കാലിക പാലം നിര്‍മിക്കാനാണ് നീക്കം.

Previous Post Next Post