തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു മാസത്തെ പിഎഫ് വിഹിതം കേന്ദ്രം അടയ്ക്കുമെന്ന് ധനമന്ത്രി
ഉന്നത വിദ്യാഭ്യാസത്തിന് പത്തുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നും ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പറഞ്ഞു.
ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആഗോള സമ്പദ്ഘടന പ്രശ്‌നങ്ങള്‍ നേരിടുന്നു. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായി നേരിടുന്നത്. എന്നാല്‍ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷം കൂടി നീട്ടിയത് വഴി 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.
