ശ്രീനഗര്‍: കശ്മീരിലെ കുപ് വാരയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ശ്രീനഗര്‍: കശ്മീരിലെ കുപ് വാരയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു.
സംശയാസ്പദമായ ചില നീക്കങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഭീകരര്‍ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന് കൊല്ലപ്പെട്ടത്.
മേഖലയില്‍ സൈന്യം ഭീകരര്‍ക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും മരിച്ചിരുന്നു.
