കോട്ടയം : കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമായ മലയാള ശബ്ദം ന്യൂസിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് എക്സലൻസ് പുരസ്കാരത്തിന് അർഹരായവർക്കുള്ള എൻട്രികൾ ക്ഷണിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കും സ്ഥാപനങ്ങൾക്കും യുവ ബിസിനസ്സുകാർക്കുമാണ് പുരസ്കാരം നൽകുക.
ഒരു ലക്ഷത്തിലധികം വായനക്കാരുള്ള ഓൺലൈൻ മാധ്യമമാണ് മലയാള ശബ്ദം. 2014 ൽ പ്രവർത്തനം ആരംഭിച്ച ഇംഗ്ലിഷ് പത്രമായ Light Lines ന്റെ നേതൃത്വത്തിലാണ് 2020ൽ മലയാള ശബ്ദം ആരംഭിക്കുന്നത്. മലയാള ശബ്ദത്തോടൊപ്പം ഇന്ത്യയിലെ നമ്പർ വൺ വിദ്യാഭ്യാസ സ്ഥാപനമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ സഹകരണത്തോട്കൂടിയാണ് പുരസ്കാരസമർപ്പണം നടത്തുക. മൂന്നാമത് എക്സലൻസ് പുരസ്കാരമാണ് ഓഗസ്റ്റ് മാസത്തിൽ കോട്ടയത്ത് വെച്ച് നടക്കുക.
മന്ത്രിമാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലാണ് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കുക. രണ്ട് വർഷങ്ങളിലായി 14 വ്യത്യസ്ത മേഖലകളിലുള്ളവർ പുരസ്കാരത്തിനർഹരായി. കേരളത്തിലെ പ്രമുഖ പല സ്ഥാപനങ്ങളും വ്യക്തികളും ഇതിൽ ഉൾപ്പെടും. ഈ വർഷത്തെ പുരസ്കാരത്തിനായി നേരിട്ടോ മറ്റുള്ളവർക്കോ അപേക്ഷിക്കാം. വിളിക്കേണ്ട നമ്പർ: 9895737777