നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 മരണം


 

കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് വിമാനം ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ 18 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്ന് രാവിലെ 11.15 ഓടേ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് വിമാനം ഇടിച്ചു തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്ന് തീ ആളിപ്പടര്‍ന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

കഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് പുറപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേപ്പാളിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് പൊഖ്ര. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Previous Post Next Post