ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി പിടിച്ചുകയറുന്നു; ഓഹരി വിപണിയിൽ വൻ ഇടിവ്. ഇന്ത്യ ആര് ഭരിക്കണം എന്നകാര്യത്തിൽ തീരുമാനം ഇതുവരെയും ആയിട്ടില്ല എന്നതാണ് ഇത്തവണത്തെ ഇലക്ഷന്റെ ഇതുവരെയുള്ള പ്രത്യേകത.
തിരുവനന്തപുരത്ത് ലീഡ് പിടിച്ച് ശശി തരൂർ. ബിജെപി മുന്നിൽ നിൽക്കുന്ന സീറ്റ് തൃശൂരാണ്.
വടകര പ്രവചനാതീതം ആയി തുടരുന്നു; നിലവിൽ ഷാഫി മുന്നിൽ ആണ്. കെകെ ശൈലജയുമായുള്ള ലീഡ് വ്യത്യാസം 1000 മാത്രമാണ്.
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് തിരിച്ചു പിടിക്കുന്നു
വോട്ടെണ്ണൽ പുരോഗമിക്കുന്നു. തൃശൂരിൽ 5000 ൽ അധികം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ നിൽക്കുന്നു
വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കേരളത്തിൽ യുഡിഎഫ് 12 സീറ്റിലും എൽഡിഎഫ് 6ലും ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ ലീഡ് ചെയ്യുന്നു. തൃശൂരിലും ആലപ്പുഴയിലും ആണ് ബിജെപി ലീഡ് ചെയ്യുന്നത്.
