ശക്തമായ മഴ: കോട്ടയം പെരുന്നയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, ഒഴിവായത് വൻഅപകടം


 

കോട്ടയം: ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. കോട്ടയം പെരുന്നയിലാണ് അപകടം. കാറിനുള്ളില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവായി. കാര്‍ പൂര്‍ണമായും തകര്‍ന്നു

യാത്രക്കാരന്‍ വാഹനം പാര്‍ക്ക് ചെയ്ത് മാറിയതിനു പിന്നാലെയായിരുന്നു അപകടം. രണ്ടു മണിയോടെയായിരുന്നു അപകടം. അപടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം എംസി റോഡില്‍ ഗതാഗത തടസപ്പെട്ടു. മുസ്ലീം ലീഗ് സംസ്ഥാന സമിതി അംഗം മുഹമ്മദ് സിയയുടെ കാറിനു മുകളിലേക്കാണ് മരം വീണത്.

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയില്‍ മരം കടപുഴകി വീണ് ഗതാഗത തടസമുണ്ടായി. ചീയപ്പാറയില്‍ വഴിയോരക്കടക്ക് മുകളിലേക്കും മരം വീണു.

Previous Post Next Post