ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പ്




ബെംഗളൂരു: ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. ദമ്പതികൾ ഓൺലൈനായി ഓർഡർ ചെയ്ത സാധനത്തിന് പകരം പാമ്പിനെയാണ് കിട്ടിയതെന്നാണ് പരാതി.രണ്ട് ദിവസം മുമ്പാണ് ആമസോണിൽ നിന്ന് ഒരു എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തത്. ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയതെന്ന് ഇവർ പറയുന്നു. ബോക്സിൽ നിന്നും പാമ്പിനെ ലഭിച്ചത് വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് ദൃക്‌സാക്ഷികളുമുണ്ടെന്നാണ് ദമ്പതികൾ പറയുന്നത്.

ആമസോൺ പണം തിരികെ നല്‍കിയെങ്കിലും, തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്നാണ് ദമ്പതികള്‍ പറയുന്നത്. ഇത് പൂർണമായും ആമസോണിൻ്റെ അശ്രദ്ധയാണ്. വെയർ ഹൗസിന്റെ മേൽനോട്ടം ആമസോൺ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയിൽ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ദമ്പതികൾ ആരോപിച്ചു.

Previous Post Next Post