ഇരുമുന്നണികളെയും ഞെട്ടിച്ച് തൃശൂർ; എൽഡിഎഫിന്റെ മാനം കാക്കാൻ മന്ത്രി രാധാകൃഷ്ണൻ മാത്രം



 കേരളത്തിൽ യുഡിഎഫ് 18 സീറ്റിൽ മുന്നിൽ; എൽഡിഎഫ് ആലത്തൂരിൽ മാത്രം മുന്നിൽ. ആലത്തൂരിൽ രാധാകൃഷ്ണന്റെ ലീഡ് 7000 ആണ്.

വോട്ടെണ്ണൽ രണ്ട് റൗണ്ട് കഴിഞ്ഞു; തൃശൂർ സുരേഷ് ​ഗോപി ലീഡ് വിടാതെ കുതിക്കുന്നു. നിലവിൽ ഭൂരിപക്ഷം പതിനയ്യായിരത്തിലധികം ആണ്. കേരളത്തിൽ 18 സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. എൽഡിഎഫ് 1ലും മുന്നിട്ട് നിൽക്കുന്നു

തിരുവനന്തപുരത്ത് ലീഡ് പിടിച്ച് ശശി തരൂർ.  ബിജെപി മുന്നിൽ നിൽക്കുന്ന സീറ്റ് തൃശൂരാണ്.

വടകര പ്രവചനാതീതം ആയി തുടരുന്നു; നിലവിൽ ഷാഫി മുന്നിൽ ആണ്. കെകെ ശൈലജയുമായുള്ള ലീഡ് വ്യത്യാസം  15000 ആയി ഉയർന്നിട്ടുണ്ട്.

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് പതിനായിരം കടന്നു.

Previous Post Next Post