കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ


 

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെ പ്രോടേം സ്പീക്കറാകും. മാവേലിക്കര മണ്ഡലത്തിൽ നിന്നാണ് കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. പ്രോടേം സ്പീക്കറായി മാസം 24ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ കൊടിക്കുന്നിൽ‌ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും.

പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ, കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലായിരിക്കും എം പിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് ആയിരിക്കും.

1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയില്‍ അംഗമാണ്. രണ്ടാം മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിൽ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്.

Previous Post Next Post