ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ മറുവശത്ത് ആദ്യ ഐസിസി കിരീടമെന്ന സ്വപ്നവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ഐസിസി ട്രോഫിക്കായുള്ള 11 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനം നേടിയ ഐസിസി ട്രോഫി. 2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഉദ്ഘാടന പതിപ്പില്‍ കിരീട ജേതാക്കളായതിന് ശേഷം ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയിട്ടില്ല.
ടൂര്‍ണമെന്റില്‍ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് നിര്‍ണായകമാകുക. ഏഴ് മത്സരങ്ങള്‍ കളിച്ച ബുംറ 13 വിക്കറ്റ് വീഴ്ത്തി. ബുംറയുടെ ഫോം ഫൈനലില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമാണ്.
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് കൂറ്റന്‍ ലക്ഷ്യങ്ങള്‍ പിന്തുടര്ന്ന് ജയിക്കാന്‍ ബാറ്റിങ് നിരയില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്റെ ഫോം പ്രതീക്ഷ നല്കുന്നു.
ഈ ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീമുകള്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും മാത്രമാണ്.
ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ അപരാജിത കുതിപ്പുമായി ജേതാക്കളായ ഒരു ടീമും ഉണ്ടായിട്ടില്ല
കഴിഞ്ഞ 26 മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്ക് നേര് വന്നപ്പോള്‍ 14 വിജയങ്ങള്‍ ഇന്ത്യ നേടിയപ്പോള്‍ 11 വിജയങ്ങള്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കുള്ളു
ടൂര്‍ണമെന്റില്‍ ഇരു ടീമുകളും വ്യത്യസ്തമായ പ്രകടനമാണ് നടത്തിയത്. ഓസ്ട്രേലിയ, പാകിസ്ഥാന്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ക്കെതിരെ രോഹിത്തും സംഘവും മിന്നും ജയം നേടി
ടൂര്‍ണമെന്റില്‍ ഫൈനലിലേക്കുളള് വഴിയില്‍ പല അവസരങ്ങളിലും കഷ്ടിച്ചാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശും നേപ്പാളും അവര്‍ക്ക് മികച്ച വിജയം നല്കി.