ഓടിക്കയറിയപ്പോൾ തെന്നിവീണത് ഷവർമ്മ യന്ത്രത്തിന് മുകളിലേക്ക്; ലിവറിൽ പെൺകുട്ടിയുടെ മുടി കുടുങ്ങി

 


തിരുവനന്തപുരം: ഷവർമ്മ യന്ത്രത്തിൽ മുടി കുടുങ്ങിപ്പോയ പെൺകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാളയം നൂർമഹൽ റെസ്റ്റോറന്റിലായിരുന്നു സംഭവമുണ്ടായത്. നിലമേൽ എൻ എസ് എസ് കോളജിലെ വിദ്യാർഥിനി അധീഷ്യയുടെ മുടി ഹോട്ടലിന് മുന്നിലെ ഷവർമ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു.


ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സർവകലാശാല ഓഫീസിലെത്തിയതാണ് പെൺകുട്ടി. മഴ പെയ്തപ്പോൾ നനയാതിരിക്കാൻ സമീപത്തെ റെേസ്റ്റാറന്റിലേക്ക് ഓടിക്കയറിയപ്പോൾ കാൽവഴുതി യന്ത്രത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കറങ്ങിക്കൊണ്ടിരുന്ന ലിവറിൽ മുടി കുരുങ്ങി. ഉടൻ യന്ത്രം ഓഫാക്കിയതിനാൽ അപകടം ഒഴിവായി.


മുടി കമ്പിയിൽ ചുറ്റിയതോടെ ഇളക്കിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അ​ഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. മുടി ഉരുകി കമ്പിയിൽ പറ്റിയ നിലയിലായിരുന്നു. തുടർന്ന് മുടി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Previous Post Next Post